
കൊച്ചി: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സ്വച്ഛ് സാഗർ സുരക്ഷിത സാഗർ 5.0 ക്യാമ്പയിന്റെ ഭാഗമായി സമുദ്ര മലിനീകരണത്തെക്കുറിച്ചും സമുദ്രസംരക്ഷണത്തെക്കുറിച്ചും സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കുസാറ്റ് ബയോടെക്‌നോളജി വിഭാഗം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ നടക്കുന്ന പ്രോജക്ടിന്റെ ഭാഗമായിരുന്നു പരിപാടി. കുസാറ്റ് എമിരിറ്റസ് പ്രൊഫസർ ഡോ. മുഹമ്മദ് ഹത്ത ബോധവത്കരണ സെഷൻ നയിച്ചു. പരിപാടിയുടെ ഭാഗമായി കുസാറ്റ് ബയോടെക്‌നോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. എ. പാർവതിയുടെ നേതൃത്വത്തിൽ കടൽത്തീര ശുചീകരണവും നടത്തി. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ സഹകരണത്തോടെയാണ് വിദ്യാർത്ഥികളും സംഘാടകരും ശുചീകരണം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |