
കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ഇമ്യൂണോഹീമറ്റോളജിയുടെ 51-ാം ദേശീയ സമ്മേളനം 'ട്രാൻസ്‌കോൺ 26" ഇന്ന് സമാപിക്കും. ചാക്കോളാസ് പവിലിയൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ബി.ടി.ഐ ദേശീയ പ്രസിഡന്റ് ഡോ. യുധ്ബീർ സിംഗ് അദ്ധ്യക്ഷനായി. ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട്, ഡോ. മേഘ പ്രവീൺ ഖോബ്രാഖെഡെ, ഡോ. കെ.വി. വിശ്വനാഥൻ എന്നിവരെ ആദരിച്ചു. ഡോ. കെ.സി. ഉഷയ്ക്ക് ഐ.എസ്.ബി.ടി.ഐ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ഡോ. ഗജേന്ദർ സിംഗിന് പ്രൊഫ. ജെ.ജി. ജോളി പുരസ്‌കാരവും സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |