SignIn
Kerala Kaumudi Online
Sunday, 20 September 2026 3.41 AM IST

ഡോ. ഷഹൽ ഹസൻ മുസ്ലിയാരെ ആദരിച്ചു

uc

ആലുവ: യു.സി കോളേജ് പൂർവവിദ്യാർത്ഥിയും കൊല്ലം ടി.കെ.എം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനുമായ ഡോ. ഷഹൽ ഹസൻ മുസ്ലിയാരെ കോളേജ് പ്രതിനിധിസംഘം ആദരിച്ചു. 1949 - 51 കാലഘട്ടത്തിൽ യു.സി കോളേജിലാണ് ഡോ. ഷഹൽ ഹസൻ മുസ്ലിയാർ ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കിയത്. കോളേജ് ബർസാർ എൽദോ വർഗീസ്, ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഡോ. അജലേഷ് ബി. നായർ, ആർ. സജി, ലാറി സെബാസ്റ്റ്യൻ, ഡോ. ജെനി പീറ്റർ, ഡോ. സിമി പുഷ്പൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പൂർവവിദ്യാർത്ഥികളുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിന്റെയും വിശിഷ്ട പൂർവവിദ്യാർത്ഥികളുടെ സംഭാവനകൾ അംഗീകരിക്കുന്നതിന്റെയും ഭാഗമായിരുന്നു സന്ദർശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, UC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL