
കൊച്ചി: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ 2026ലെ ചാമ്പ്യൻസ് ബോട്ട് ലീഗിനോടനുബന്ധിച്ച് ഇന്ദിരാഗാന്ധി എവർറോളിംഗ് ട്രോഫിക്കായുള്ള ഇരുട്ടുകുത്തി വിഭാഗം മത്സരവള്ളംകളി ഒക്ടോബർ 10ന് മറൈൻഡ്രൈവിൽ സംഘടിപ്പിക്കുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു. പുരുഷ, വനിത വിഭാഗങ്ങളിൽ മത്സരം ഉണ്ടായിരിക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകളും ഇന്ദിരാഗാന്ധി എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും. താത്പര്യമുള്ള ഇരുട്ടുകുത്തി വള്ളം ഉടമകൾ, ബോട്ട് ക്ലബുകൾ, ടീമുകൾ എന്നിവർ ഒക്ടോബർ ഒന്നിന് മുമ്പായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. രജിസ്‌ട്രേഷൻ, യോഗ്യത, നിബന്ധനകൾ, മത്സരക്രമം, സമ്മാനത്തുക തുടങ്ങിയ വിവരങ്ങൾ ഡി.ടി.പി.സി ഓഫീസിൽ നിന്ന് ലഭ്യമാണ്. ഫോൺ: 9947131170.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |