
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ തലച്ചോറ്, നട്ടെല്ല്, നാഡീവ്യൂഹം എന്നിവയുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങൾക്ക് വിദഗ്ദ്ധ ചികിത്സയും ആവശ്യമായ ശസ്ത്രക്രിയാ സേവനങ്ങളും കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിന് ന്യൂറോ സർജറി വിഭാഗം പുനരാരംഭിക്കുമെന്ന് സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ് അറിയിച്ചു. ആധുനിക ചികിത്സാസൗകര്യങ്ങളും വിദഗ്ദ്ധസേവനങ്ങളും ഏകോപിപ്പിച്ച് രോഗികൾക്ക് ഗുണമേന്മയുള്ള ന്യൂറോ സർജിക്കൽ പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ന്യൂറോ സർജന്റെ ഒ.പി സേവനം ലഭ്യമാകും. ഓൺലൈനായും ടോക്കൺ ബുക്ക് ചെയ്യാം. നിലവിൽ ആശുപത്രി വികസന സമിതിയിലൂടെയാണ് സ്‌പെഷ്യലിസ്റ്റിനെ നിയമിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |