
കൊച്ചി: റോബോട്ടിക്സ്, ഇംപ്ലാന്റ് വസ്തുക്കൾ, നൂതന ശസ്ത്രക്രിയാരീതികൾ, ബയോളജിക്സ് എന്നിവ സന്ധി മാറ്റിവയ്ക്കൽ ചികിത്സയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ചർച്ച ചെയ്യുന്ന പ്ലസ് ഓർത്തോ ദേശീയ സമ്മേളനം ഗ്രാൻഡ് ഹയാത്തിൽ സമാപിച്ചു. കാൽമുട്ട് ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. വിജയ മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ഗുരവ റെഢി, പ്രൊഫ. മൈക്കൽ വാഗ്നർ തുടങ്ങിയവർ സംസാരിച്ചു. ഇടുപ്പ്, കാൽമുട്ട് സന്ധികളുടെ ചികിത്സ കൂടുതൽ കൃത്യവും രോഗിക്ക് അനുയോജ്യവുമാക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ സമ്മേളനം ചർച്ച ചെയ്‌തു. വിദേശികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവരുമായ അൻപതിലധികം വിദഗ്ദ്ധർ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |