
കൊച്ചി: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഒഫ് ഇന്ത്യ സംഘടിപ്പിച്ച സംസ്ഥാന കായികമേളയിൽ സൗത്ത് സോൺ ജേതാക്കളായി. നോർത്ത് ഈസ്റ്റ് സോൺ രണ്ടും സെൻട്രൽ സോൺ ബി മൂന്നും സ്‌ഥാനങ്ങൾ നേടി. ഷെൽബിൻ ബോബി (ബി.കെ.ജെ.എം സ്‌കൂൾ ഒഫ് നഴ്സിംഗ് തലശേരി), ഹേമന്ത് വിനോദ് (നൈറ്റിംഗേൽ കോളേജ് ഒഫ് നഴ്സിംഗ്, തിരുവനന്തപുരം, റോസി കുര്യൻ (സെന്റ് തോമസ് കോളേജ് ഒഫ് നഴ്സിംഗ് ചെത്തിപ്പുഴ), ഡോണ മരിയ കുരുവിള (ജൂബിലി മിഷൻ കോളേജ് ഒഫ് നഴ്സിംഗ്, തൃശൂർ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ ഉദ്ഘാഘാടനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |