SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.51 AM IST

കാൻക്യൂറിന് 2 കോടി സഹായം

cancure

കൊച്ചി: കൊച്ചി ആസ്ഥാനമായ സന്നദ്ധ സംഘടനയായ കാൻക്യൂർ ഫൗണ്ടേഷന് സ്വകാര്യ ഓയിൽ കമ്പനി രണ്ടുകോടി രൂപയുടെ സഹായം നൽകും. വൈപ്പിനിലെ സൗജന്യ ഡയാലിസിസ് പാലിയേറ്റീവ് കെയർ കേന്ദ്രമായ കാൻക്യൂർ സാന്ത്വനകേന്ദ്രത്തിന്റെ സേവന പങ്കാളിയാകാനുള്ള ധാരണാപത്രം കാൻക്യൂർ ഫൗണ്ടേഷൻ സെക്രട്ടറി ആർ. മാധവ് ചന്ദ്രനും കമ്പനി പ്രതിനിധിയും ഒപ്പുവച്ചു. കാൻക്യൂർ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ, വൈസ് പ്രസിഡന്റുമാരായ ഡോ. സി.എം. രാധാകൃഷ്ണൻ, എസ്. രാജ്‌മോഹൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ഫൗണ്ടേഷൻ ഇതുവരെ 18,000 ഡയാലിസിസും 200ലേറെ രോഗികൾക്ക് പാലിയേറ്റീവ് ശുശ്രൂഷയും സൗജന്യമായി നൽകിയതായി സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CANCURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL