SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.52 AM IST

എം.പി. മന്മഥൻ അനുസ്മരണം 26ന് 

mp-manmadan
എം.പി. മന്മഥൻ

കൊച്ചി: പ്രൊഫ. എം.പി. മന്മഥൻ അനുസ്മരണവും അക്ഷയ പുരസ്കാര സമർപ്പണവും 26ന് രാവിലെ 10ന് ഭാരത് ടൂറിസ്റ്റ് ഹോമിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഗോവ മുൻ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള അനുസ്മരണ പ്രഭാഷണം നടത്തും. ശ്രീകുമാരൻ തമ്പി, എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രൻ, കൊച്ചി, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എൻ. നന്ദകുമാർ, സുരേഷ് പി. നായർ എന്നിവർക്കുള്ള അക്ഷയ പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രഭാഷകനും എഴുത്തുകാരനുമായ പായിപ്ര രാധാകൃഷ്ണനെ ആദരിക്കും. കമാൻഡർ സി.കെ. ഷാജി,​ ഒ. പ്രിജിത്ത് എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MP MANMADHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL