കൊച്ചി: കൊച്ചി മെട്രോയുടെ കലൂർ- കാക്കനാട് ഇൻഫോപാർക്ക് 11 കിലോമീറ്റർ പിങ്ക് ലൈൻ ട്രാക്ക് നിർമ്മാണത്തിന്
ആവശ്യമായ റെയിലുകൾ സൈറ്രിൽ എത്തി.
ഛത്തീസ്ഗഡിലെ റായ്ഗഡിലുള്ള ജിൻഡാൽ സ്റ്റീൽ ലിമിറ്റഡിലാണ് അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഹെഡ് ഹാർഡൻഡ് റെയിലുകൾ നിർമ്മിച്ചത്. കെ.എം.ആർ.എൽ പ്രതിനിധികൾ, ജനറൽ കൺസൾട്ടന്റായ സിസ്ട്ര, പരിശോധനാ ഏജൻസിയായ റൈറ്റ്സ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമ്മാണ, ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കി. തേയ്മാനം കുറവുള്ളതും കൂടുതൽ ഈടുനിൽക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള 18മീറ്റർ നീളമുള്ള 2444 റെയിലുകളാണ് എത്തിച്ചിരിക്കുന്നത്.
ട്രാക്ക് നിർമ്മാണം ടെക്സ്മാകോ റെയിൽ എൻജിനിയറിംഗ് കമ്പനിക്കാണ്. പ്രൈം റെയിൽ കമ്പനിയാണ് ട്രാക്ക് ഡിസൈൻ ചെയ്യുന്നത്. ട്രാക്ക് സ്ഥാപിക്കുന്നതിനുള്ള അലൈൻമെന്റ് ഡിസൈനുകളും മുന്നൊരുക്കങ്ങളും പൂർത്തിയായതോടെ രണ്ടാം പാത നിർമ്മാണം സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |