
കൊച്ചി: നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംഘടിപ്പിക്കുന്ന ജില്ലാതല ആയുർവേദ ദിനാചരണം ഇന്ന് ആലുവ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. ജില്ലാതല സമ്മേളനം രാവിലെ 11ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന സ്‌പെഷ്യാൽറ്റി ഒ.പികളും സൗജന്യ രോഗപരിശോധനാ ക്യാമ്പുകളും ഇതോടൊപ്പം നടക്കും. ആയുർവേദ ദിനാചരണത്തിനു മുന്നോടിയായി വിളംബര ജാഥയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിക്കു മുന്നിൽ കൗൺസിലർ സുധ ദിലീപ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. ഡോ.സ്മിത കെ. മോഹൻ, ഡോ. സീബ എസ്. ബാലകൃഷ്ണൻ, ഡോ. എം. ബിന്ദു എന്നിവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |