മൂവാറ്രുപുഴ: കോളാതുരുത്ത് ഗ്രാമത്തിലേക്ക് വായന വസന്തവുമായി വാളകം പബ്ലിക് ലൈബ്രറി. വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതി നടപ്പാക്കാൻ കോളാതുരുത്ത് ഗ്രാമത്തെ തിരഞ്ഞെടുത്ത് ഗ്രാമവാസികളുടെ അരികിലേക്ക് ലൈബ്രറി പ്രവർത്തകർ പുസ്തകവുമായി എത്തി. കോളാതുരുത്ത് പ്രദേശം കേന്ദ്രീകരിച്ച് നടന്ന വീട്ടുമുറ്റയോഗം ലൈബ്രറി പ്രസിഡന്റ് കെ.കെ. മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. ലളിത ശശിക്ക് ആദ്യ പുസ്തകം കൈമാറി. ലൈബ്രറി വൈസ് പ്രസിഡന്റ് ഇ.എ. രാഘവൻ അദ്ധ്യക്ഷനായി. ലൈബ്രേറിയൻ സോമി തോമസ് വായനാവസന്തം പദ്ധതി വിശദീകരിച്ചു. സെക്രട്ടറി സജി സി. കർത്ത, ഏലിയാസ് പീറ്റർ, വനിതാവേദി പ്രസിഡന്റ് ഷീല മത്തായി, കെ.കെ. ശശി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |