SignIn
Kerala Kaumudi Online
Thursday, 24 September 2026 4.11 AM IST

ബാങ്ക് പണിമുടക്ക് തടയണം: കെ.എം.സി.സി

bank

കൊച്ചി: തുടർച്ചയായ ബാങ്ക് പണിമുടക്കുകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് (കെ.എം.സി.സി) വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. യു.പി.ഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് അധിക ചാർജ് ഈടാക്കുന്നത് നീതിയുക്തമല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇ.പി.എഫ്.ഒ നിർബന്ധിത പരിരക്ഷയ്ക്കുള്ള വേതനപരിധി 25000 രൂപയായി ഉയർത്താനുള്ള തീരുമാനം ആറുമാസത്തേക്ക് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് പി. നിസാർ അദ്ധ്യക്ഷനായി. കെ.എം.സി.സി പബ്ലിക് റിലേഷൻസ് സെക്രട്ടറി കെ.എം. ജോൺ പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി വി.ഇ. അൻവർ സ്വാഗതവും ട്രഷറർ ജി. ഗോപാൽ ഷേണായ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL