SignIn
Kerala Kaumudi Online
Friday, 02 October 2026 3.56 AM IST

പഠിച്ച സ്‌കൂളിൽ സ്വന്തം നോവൽ ചർച്ചയാക്കി ദേവനാരായണൻ

photo

വൈപ്പിൻ: പഠനം പൂർത്തിയാക്കിയ അതേ വർഷം തന്നെ സ്വന്തം സയൻസ് ഫിക്ഷൻ നോവലിന്റെ വിശേഷങ്ങളുമായി പതിനാറുകാരൻ ടി.എസ്. ദേവനാരായണൻ എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസിലെത്തി. പൂർവ വിദ്യാർത്ഥിയെന്നതിലുപരി ഒരു നോവലിസ്‌റ്റെന്ന നിലയിൽ തന്റെ കൃതിയുടെ രചനാനുഭവങ്ങൾ പങ്കുവയ്ക്കാനായിരുന്നു ഈ കൊച്ചുമിടുക്കൻ തന്റെ പഴയ വിദ്യാലയത്തിലേക്ക് എത്തിയത്. ഒമ്പതാം ക്ലാസ് മുതൽ മനസിൽ രൂപപ്പെട്ട കഥയാണ് 'പാരഡോകിൻ" എന്ന മലയാളം സയൻസ് ഫിക്ഷൻ നോവലായി രൂപം പ്രാപിച്ചത്.
നായരമ്പലം ബി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ദേവനാരായണൻ സ്കൂളിൽ വച്ചായിരുന്നു പുസ്തക പ്രകാശനം നടത്തിയത്. അതിനു പിന്നാലെയാണ് സ്കൂളിൽ പുസ്തക ചർച്ച സംഘടിപ്പിച്ചത്.
വൈപ്പിൻ ഗോശ്രീ ജംഗ്ഷൻ തെക്കേത്തെരുവിൽ ടി.ജി. സൂരജിന്റെയും ടി.എസ്. നീതുവിന്റെയും മകനാണ് ദേവനാരായണൻ. നോവലിന്റെ 26 അദ്ധ്യായങ്ങൾ എഴുതിയ ശേഷം അമ്മയെ വായിക്കാൻ ഏൽപ്പിച്ചതാണ് എഴുത്ത് ജീവിതത്തിലെ വഴിത്തിരിവ്. അമ്മ നൽകിയ വലിയ പ്രോത്സാഹനമാണ് ബാക്കി ഭാഗങ്ങൾ കൂടി വേഗത്തിൽ പൂർത്തിയാക്കാൻ ഊർജ്ജമായതെന്ന് ദേവനാരായണൻ പറയുന്നു.
പുസ്തക ചർച്ച എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം അനിത തോമസ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനായ ജോജോ വിക്ടർ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സി. രത്‌നകല ദേവനാരായണനെ ആദരിച്ചു.
അദ്ധ്യാപകരായ കെ.എ. അയ്യൂബ്, ജോർജ് അലോഷ്യസ്, പി.ജി. അനിൽകുമാർ, ഒ.എസ്. ലത, റിട്ട. എസ്.ഐ ഇ.എം. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL