കൊച്ചി: ഗണക സമുദായത്തിന്റെ സർക്കാർ സർവീസിലെ പ്രാതിനിദ്ധ്യക്കുറവ് പഠിക്കണമെന്നും സംവരണത്തിലെ അസമത്വം പരിഹരിക്കണമെന്നും കേരള ഗണക സമുദായസഭ ആവശ്യപ്പെട്ടു.
പിന്നാക്ക വിഭാഗത്തിലുൾപ്പെട്ട സമുദായത്തിന് താഴ്ന്ന തസ്തികളിൽ ആറും ഉയർന്നവയിൽ മൂന്നും ശതമാനമാണ് സംവരണം. അസമത്വം പരിഹരിക്കുകയും സംവരണ ശതമാനം വർദ്ധിപ്പിക്കുകയും വേണമെന്ന് സഭാ ജനറൽ സെക്രട്ടറി പി.ബി. കരുണദാസ് ആവശ്യപ്പെട്ടു. അഞ്ചുലക്ഷം അംഗങ്ങളുള്ള സമുദായത്തിൽ നിന്ന് 1,224 പേരാണ് സർക്കാർ സർവീസിലുള്ളത്. പേരാമംഗലത്തെ സുഭാഷ് തന്ത്രിക്കെതിരായ പരാതികൾ സമഗ്രമായി അന്വേഷിക്കണം. ഗണകസമുദായത്തെയും പൈതൃകത്തെയും അപമാനിച്ച് സുഭാഷ് നടത്തിയ പ്രസ്താവനക്കെതിരെ 2020ൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |