SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

സുഹറയ്ക്ക് പഠനം പാൽപ്പായസം

suhara
പി.വി. സുഹറ

ആലുവ: വയോജന ദിനത്തിലും പേരക്കുട്ടിയോടൊപ്പം പ്ളസ് ടു പഠനാവേശത്തിലാണ് 66കാരിയായ പി.വി. സുഹറ. വിവാഹത്തോടെ മുടങ്ങിയ പഠനം ബിരുദവും ബിരുദാനന്തര ബിരുദവും വരെ നേടി പൂർത്തീകരിക്കുകയെന്ന സ്വപ്നത്തിലാണ് തോട്ടുമുഖം പള്ളിക്കുടി വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യയായ സുഹറ. ഹിന്ദിക്ക് മാർക്ക് കുറഞ്ഞതിനാൽ എസ്.എസ്.എൽ.സി പരീക്ഷ പരാജയപ്പെട്ട സുഹറ അര നൂറ്റാണ്ടിന് ശേഷം 2025ൽ സാക്ഷരത മിഷന്റെ തുല്യതാ കോഴ്സിലൂടെയാണ് ലക്ഷ്യം നേടിയത്. നിലവിൽ ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തുല്യതാ കോഴ്സിലൂടെ പ്ളസ് ടു പഠിക്കുകയാണ്. 1975ൽ പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഹിന്ദിക്ക് രണ്ട് മാർക്കിന്റെ കുറവിൽ എസ്.എസ്.എൽ.സി പരാജയപ്പെട്ടത്. പിന്നാലെ വിവാഹവും നടന്നതിനാൽ തുടർ പഠനം മുടങ്ങി.

എം.എ അറബി വിജയിച്ച മൂത്തമകൻ അബിൻസ് വിദേശത്താണ്. രണ്ടാമൻ അനസ് ഫോട്ടോഗ്രാഫറാണ്. അബിൻസിന്റെ മകൻ മുഹമ്മദ് യാസീൻ ആലുവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടു വിദ്യാർത്ഥിയാണ്. പേരക്കുട്ടി ബയോമാക്സും സുഹറ ഹ്യുമാനിറ്റിക്സും. തുല്യതാ കോഴ്സിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ കെമിസ്ട്രിക്ക് എ പ്ളസുണ്ടായി. ഹിന്ദിക്ക് ബി പ്ളസും. 68.33 ശതമാനം മാർക്കാണ് പ്ലസ് വണ്ണിൽ ലഭിച്ചത്.

പ്ളസ് ടുവിൽ പഠനം അവസാനിപ്പിക്കില്ല. ബിരുദവും ബിരുദാനന്തര ബിരുദവും നേടണം. പ്രായമേറിയവരുടെ പഠനത്തിനായി പഞ്ചായത്തുകൾ ഫണ്ട് വകയിരുത്തണം

പി.വി. സുഹറ.

പാതിവഴിയിൽ മുടങ്ങിയവരുടെ പഠനം തുല്യതാ കോഴ്സിലൂടെ പൂർത്തീകരിക്കുന്നതിന് പഞ്ചായത്തുകളാണ് പണം ചെലവഴിക്കുന്നത്. പരീക്ഷ ഫീസിന്റെയും നോട്ട് ബുക്കിന്റെയും ചെലവാണ് പഠിതാവിനുള്ളത്.

ബിന്ദു ശങ്കരൻ

സാക്ഷരത പ്രേരക്,

കോഓർഡിനേറ്റർ

സുഹറക്ക് ആരദവ്

എസ്.എസ്.എൽ.സി, പ്ളസ് വൺ പരീക്ഷൾ വിജയിച്ച് പ്ളസ് ടുവിന് പഠിക്കുന്ന പി.വി. സുഹറയെ കീഴ്മാട് പഞ്ചായത്ത് ആദരിച്ചു. വയോജന സമ്മേളനത്തിൽ പ്രസിഡന്റ് സാജു മത്തായി ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് കെ.ഇ. ഷാഹിറ അദ്ധ്യക്ഷയായി. അജിത്ത് കുമാർ, സാഹിദ അബ്ദുൾ സലാം, ഷെമീർ കല്ലൂങ്കൽ, ഷിജി രാജേഷ്, റെസീന നജീബ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VAYOJANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL