
ആലുവ: കവിയും സാംസ്കാരിക പ്രവർത്തകനും ഫെഡറൽ ബാങ്ക് റിട്ടയേഡ് മാനേജറുമായ ഇ.കെ. രാജവർമ്മയ്ക്ക് ജ്യോതിഷ രംഗത്ത് വിശിഷ്ട അംഗീകാരം. രാജസ്ഥാനിലെ ഉദയ്‌പുരിലുള്ള ശ്രീമഹർഷി കോളേജ് ഒഫ് വേദിക് ആസ്ട്രോളജി നടത്തിയ 'വിദ്യാ വചസ്പതി" പരീക്ഷയിൽ സ്വർണമെഡൽ കരസ്ഥമാക്കിയ അദ്ദേഹം ഡോക്ടറേറ്റും നേടി. ഫ്ലോറിഡയിലെ ഇന്ത്യൻ അസ്ട്രോളജി മഹർഷി അക്കാഡമിക്സ് ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 'വേദിക് അസ്ട്രോളജി ആൻഡ് ഓൺലൈൻ ആസ്ട്രോ കൗൺസിലിംഗ്" എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ഉദയപൂരിൽ നടന്ന ചടങ്ങിൽ അവാർഡും ബിരുദവും ഏറ്റുവാങ്ങി. ബാലഗോകുലം, ഭാരതീയ വിചാരകേന്ദ്രം, സേവാഭാരതി, ഗീതാഭവൻ ട്രസ്റ്റ് തുടങ്ങിയവയുടെ സജീവ പ്രവർത്തകനാണ്. ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |