
മട്ടാഞ്ചേരി: ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച അഖില കേരള പ്രസംഗ മത്സരത്തിന്റെ സമ്മാനദാനം മന്ത്രി റോജി എം. ജോൺ നിർവഹിച്ചു. രാജ്കുമാർ ഗുപ്ത അദ്ധ്യക്ഷനായി. മുഹമ്മദ് ഷിയാസ് എം.എൽ.എ, അക്ഷയ് അഗർവാൾ, ചിരാഗ് ജെ. ഷാ എന്നിവർ സംസാരിച്ചു. പ്രസംഗ മത്സരത്തിൽ റിഗ റോസ് ബാബു, അരവിന്ദ് ആർ. ചന്ദ്രൻ, ജെറാർഡ് ജോൺ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കെ.ആർ. മേത്ത മെമ്മോറിയൽ ഇന്റർ കോളേജ് ഉപന്യാസ മത്സര വിജയികൾക്കും സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിനും അവാർഡുകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |