SignIn
Kerala Kaumudi Online
Monday, 05 October 2026 3.01 AM IST

ലക്ഷദ്വീപ് സ്വദേശിയുടെ കാറിൽ നഷ്ടപ്പെട്ട ബാഗ് വീണ്ടെടുത്ത് പൊലീസ്

1

മട്ടാഞ്ചേരി: പൊലീസിന്റെ ആത്മാർത്ഥമായ ഇടപെടലിൽ ലക്ഷദ്വീപ് സ്വദേശിയുടെ സ്വർണവും പണവും അടങ്ങിയ ബാഗ് തിരിച്ചുകിട്ടി. ലക്ഷദ്വീപ് സ്വദേശി ചെറിയ കോയയുടെ സഹോദര ഭാര്യയുടെ ബാഗാണ് മട്ടാഞ്ചേരി പൊലീസ് കണ്ടെത്തി നൽകിയത്.

വെള്ളിയാഴ്ച വൈകിട്ട് കപ്പലിൽ നാട്ടിലേക്ക് മടങ്ങുന്നതിനായി യൂബർ ടാക്‌സിയിൽ ഐലൻഡിലേക്ക് പോയതാണ് ഇവർ. ഇറങ്ങുന്നതിനിടെ ബാഗ് ടാക്‌സിയിൽ നിന്ന് എടുക്കാൻ മറന്നു. കപ്പൽ പുറപ്പെട്ട ശേഷമാണ് ബാഗ് നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് ഇവർ മട്ടാഞ്ചേരിയിൽ തങ്ങിയിരുന്ന ബന്ധു ചെറിയ കോയയെ അറിയിക്കുകയും അദ്ദേഹം മട്ടാഞ്ചേരി സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് യൂബറുമായി ബന്ധപ്പെട്ട് ഡ്രൈവറെ കണ്ടെത്തി. പൊലീസ് വിളിച്ചപ്പോഴാണ് ഡ്രൈവർ ബാഗ് വണ്ടിയിലുണ്ടെന്ന വിവരം അറിയുന്നത്. തുടർന്ന് ബാഗുമായി സ്റ്റേഷനിൽ എത്തി കൈമാറി.

മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, പണം, ഡയമണ്ട് ആഭരണം എന്നിവ ബാഗിലുണ്ടായിരുന്നു. എസ്.എച്ച്.ഒ ഗീതുമോൾ, സിവിൽ പൊലീസ് ഓഫീസർമാരായ എം.എസ്. ജാസിം, ലിജു ജോർജ്, സ്റ്റേഷൻ പി.ആർ.ഒ സുധീർ എന്നിവരുടെ നേതൃത്വത്തിലാണ് നഷ്ടപ്പെട്ട ബാഗ് കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL