
കൊച്ചി: എറണാകുളം ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ സാംസ്കാരിക കൂട്ടായ്മയായ ഫോക്കസിന്റെ വാർഷികവും കുടുംബസംഗമവും എറണാകുളം ടൗൺഹാളിൽ നടന്നു. സിനിമാതാരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ആർ. അനീഷ്, ഇ.വി. ഷീല, എം.എസ്. രമേശൻ, വി.ആർ. സുധൻ, എം. രാജു, എൻ.ടി. രാജേഷ്, ഷബ്ന എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡുകളും പ്രതിഭാ അവാർഡുകളും വിതരണം ചെയ്തു. കുടുംബബന്ധങ്ങളുടെയും തലമുറകളുടെ സ്നേഹത്തിന്റെയും പ്രാധാന്യം ഓർമിപ്പിച്ച് വൃദ്ധമാതാപിതാക്കളെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |