SignIn
Kerala Kaumudi Online
Monday, 05 October 2026 3.00 AM IST

കൊച്ചിക്കായലിൽ 'സൗര 2' വസന്തം

padam

കൊച്ചി: കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ ചുറ്റിയടിച്ച് കാണാം. വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും. സോളാർ ബോട്ടായ സൗര 2 ആണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ജലഗതാഗത വകുപ്പ് ജില്ലയിൽ പുതിയ ടൂറിസം ബോട്ട് സർവീസിന് തുടക്കമിടുന്നത്.

രാവിലെ 10ന് എറണാകുളം ബോട്ട് ജെട്ടിയിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ഹൈബി ഈഡൻ എം.പി ആദ്യ ടിക്കറ്റ് വിതരണം ചെയ്യും. എം.എൽ.എമാരായ ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, മേയർ അഡ്വ. വി.കെ. മിനിമോൾ, കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.

വിദഗ്ധസമിതിയുടെ മേൽനോട്ടത്തിലുള്ള പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് സൗര 2 കായൽയാത്രയ്ക്ക് സജ്ജമായിട്ടുള്ളത്.

രണ്ട് മികച്ച റൂട്ടുകൾ,
വേറിട്ട കാഴ്ചകൾ!

1. രാവിലെ 10-ന്: എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് മറൈൻഡ്രൈവ്, ചരിത്രമുറങ്ങുന്ന ഫോർട്ട്‌കൊച്ചി, വല്ലാർപാടം ദ്വീപ് എന്നിവ കണ്ടുവരാവുന്നതാണ് രാവിലത്തെ സർവീസ്.

2. ഉച്ചയ്ക്ക് 2:30-ന്: കായൽക്കാഴ്ചകൾക്കൊപ്പം കടമക്കുടിയുടെ സുന്ദരമായ അസ്തമയം ആസ്വദിക്കാൻ സാധിക്കുന്ന വൈകിട്ടത്തെ പ്രത്യേക സർവീസ്.

 സൗര 2
ഒരേസമയം 30 പേർക്ക് യാത്ര ചെയ്യാം. പരിസ്ഥിതി സൗഹൃദമായ ഈ ബോട്ട് പൂർണ്ണമായും സോളാർ വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. കായലുകളിലെയും ഇടുങ്ങിയ തോടുകളിലെയും യാത്രയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ രൂപകല്പന. ഡീസൽ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം കാർബൺ പുറന്തള്ളലും കുറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL