
കോതമംഗലം: കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം വണങ്ങാൻ പതിവ് തെറ്റിക്കാതെ ഗജവീരൻമാരെത്തി. കാളിയാർ മഠം ശേഖരൻ, കരിമണ്ണൂർ ഉണ്ണി എന്നീ കൊമ്പൻമാരാണ് പള്ളിയിലെത്തിയത്. എല്ലാവർഷവും കന്നി 20 പെരുന്നാളിന്റെ സമാപന ദിവസമാണ് ആനകൾ എത്തുന്നത്. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത, ഡീൻ കുര്യാക്കോസ് എം.പി, ഷിബു തെക്കുംപുറം എം.എൽഎ, വികാരി സാജു ജോർജ് കുരിക്കപ്പിള്ളി, ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയി മണ്ണഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ പഴവും ശർക്കരയും നൽകി കൊമ്പൻമാരെ സ്വീകരിച്ചു. 10 ദിവസത്തെ പെരുന്നാളിന് സമാപനം കുറിച്ച് വികാരി ഫാ. സാജു ജോർജ് കൊടിയിറക്കി.
യൽദോ മാർ ബസേലിയോസ് ബാവയുടെ 341-ാമത് ഓർമ്മപ്പെരുന്നാളായിരുന്നു ഇത്തവണത്തേത്. ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കുകൊണ്ടു. വൈദ്യുതി ദീപാലങ്കാരം 11 വരെ നിലനിറുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |