കൊച്ചി: ഒ.ബി.സി വിഭാഗങ്ങൾക്ക് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വവും സാമൂഹ്യനീതിയും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ആദ്യവാരം ഒ.ബി.സി ഫെഡറേഷൻ കന്യാകുമാരിയിൽ നിന്ന് ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ദേശീയ പ്രസഡന്റ് ജെ. എഞ്ചീരപ്പ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒ.ബി.സി വിഭാഗത്തിലെ ജാതികളുടെ അടിസ്ഥാനത്തിൽ സെൻസസ് നടത്തുക, ഒ.ബി.സി മന്ത്രാലയം സ്ഥാപിക്കുക, ജസ്റ്റിസ് രോഹിണി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള വി.വി. രാജേന്ദ്രൻ, സുരേഷ് ബാബു, ബി.ടി. രമ, സ്വാമി ശിവചൈതന്യ, ബാബു കാരാങ്കൽ, ജയ ഗംഗാധരൻ, സരോജം സുരേന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |