SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.42 AM IST

പി.ആൻഡ്.ടി ഫ്ളാറ്റ്: വിജിലൻസ് തെളിവുകൾ ശേഖരിച്ചു

flat

കൊച്ചി: മുണ്ടംവേലി പി.ആൻഡ്.ടി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വിജിലൻസ് ഡിവൈ.എസ്.പി പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകളോളം ഫ്ളാറ്റിൽ പരിശോധന നടത്തി. വിജിലൻസിനൊപ്പം എൻജിനിയർമാരും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. താമസക്കാരിൽ നിന്ന് സംഘം വിവരങ്ങൾ തേടി. രേഖകൾ ശേഖരിച്ചു. അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അനുമതി നൽകിയ ശേഷം ആദ്യമായാണ് വിജിലൻസ് സംഘം മുണ്ടംവേലിയിൽ എത്തുന്നത്.

ഫ്ളാറ്റ് പൊളിച്ചുനീക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ അനുകൂലിച്ച് കോൺഗ്രസും എതിർത്ത് എൽ.ഡി.എഫും രംഗത്തെത്തിയത് രാഷ്ട്രീയമായി വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. വരും ദിവസങ്ങളിൽ നിർമ്മാണക്കമ്പനി ജീവനക്കാരിൽ നിന്നും ജി.സി.ഡി.എ ഉദ്യോഗസ്ഥരിൽ നിന്നും വിജിലൻസ് മൊഴിയെടുക്കും. 2024ൽ കൈമാറിയ 86 ഫ്ളാറ്റുകളിൽ ശൗചാലയത്തിൽ നിന്നുള്ള മലിനജലവും മഴവെള്ളവും ഊർന്നിറങ്ങി താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.

പ്രീഫാബ്രിക്കേറ്റഡ് ബ്ലോക്കുകളും സ്റ്റീൽ ഘടനകളും തമ്മിൽ ബന്ധിപ്പിച്ചതിലെ അപാകതയാണ് ചോർച്ചയ്ക്ക് കാരണം. ഗുണനിലവാരമില്ലാത്ത സാമഗ്രികളുടെ ഉപയോഗമാണ് സ്ഥിതി വഷളാക്കിയതെന്ന് ഐ.ഐ.ടി മദ്രാസ് കണ്ടെത്തിയിരുന്നു. 2020 ഒക്ടോബർ 10നാണ് ഫ്ളാറ്റ് നിർമ്മാണത്തിന് കരാറൊപ്പിട്ടത്. തുടക്കത്തിൽ 20 കോടി രൂപയായിരുന്ന പദ്ധതി അടങ്കൽ തുക പിന്നീട് 14.61 കോടിയായി ജി.സി.ഡി.എ വെട്ടിച്ചുരുക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL