
കൊച്ചി: ജലമെട്രോയിലെ 6 ടെർമിനലുകൾ ഒറ്റയടിക്ക് ഉപേക്ഷിച്ച യു.ഡി.എഫ് സർക്കാർ തീരുമാനം ജനദ്രോഹപരമെന്ന് സി.പി.എം ജില്ല സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. തേവര, മൂലമ്പിള്ളി, കോതാട്, ചെറിയംതുരുത്ത്, അമൃത തുടങ്ങിയ ടെർമിനലുകളാണ് ഗതാഗത വകുപ്പ് ഒഴിവാക്കിയിരിക്കുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 38 ടെർമിനലുകൾക്കാണ് ഭരണാനുമതി നൽകിയത്. കൊച്ചിയുടെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട പദ്ധതിയാണ് അട്ടിമറിക്കുന്നത്. തേവരയിൽ ടെർമിനൽ വന്നാൽ പടിഞ്ഞാറൻ കൊച്ചി, ഇടക്കൊച്ചി, പള്ളുരുത്തി, കുമ്പളം മേഖലയിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് ഗതാഗതക്കുരുക്കില്ലാതെ നഗരത്തിലെത്താൻ കഴിയുമായിരുന്നു. ജനകീയ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |