
കൊച്ചി: ബി.ഡി.ജെ.എസ് തൃപ്പൂണിത്തുറ മണ്ഡലം പ്രവർത്തക സംഗമം ജില്ല പ്രസിഡന്റ് പി.ബി. സുജിത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ശ്രീകുമാർ തട്ടാരത്ത് സംഘടനാസന്ദേശം നൽകി. ജനറൽ സെക്രട്ടറി കെ.കെ. പീതാംബരൻ പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുമ്പളം അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ഉമേഷ് ഉല്ലാസ്, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് തോട്ടുങ്കൽ, ഭാരവാഹികളായ ആർ.ഡി. രാജേഷ്, എം.വി. പ്രദീപ്, വി.ആർ. മനോജ്, ടി.ബി. വിപിൻ ദാസ്, കെ.ഡി. വിനീഷ്, ഗിരീഷ് തമ്പി, മനോജ് മാടവന തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |