
കൊച്ചി: ഹരേന്ദ്ര സിംഗ് മാലിക് അദ്ധ്യക്ഷനായുള്ള പാർലമെന്ററി സമിതി കളമശേരി എച്ച്.എം.ടി സന്ദർശിച്ചു.
കഴിഞ്ഞവർഷം ഫെബ്രുവരി 4ന് ഹൈബി ഈഡൻ എം.പി ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രഘനവ്യവസായ മന്ത്രാലയം നൽകിയ മറുപടിയുടെ പശ്ചാത്തലത്തിലായിരുന്നു സമിതിയുടെ സന്ദർശനം.
ഹൈബി ഈഡനും സംഘത്തെ അനുഗമിച്ചു. എച്ച്.എം.ടി കളമശേരി യൂണിറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക ശേഷികളും ബോദ്ധ്യപ്പെട്ട സമിതി ചെയർമാനും അംഗങ്ങളും തൃപ്തി രേഖപ്പെടുത്തി. എച്ച്.എം.ടി.യുടെ പുനരുദ്ധാരണ നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങൾക്കും അധികൃതർക്കും നൽകുമെന്നും കണ്ടെത്തലുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നും സമിതി ചെയർമാൻ എം.പിയെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |