SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.42 AM IST

ബീഹാറിന്റെ 'മധുബനി" 'റോഷ്നി"യുടെ വിരൽത്തുമ്പിൽ

padam
മധുബനി ചിത്ര കലാ പരിശീലനക്യാമ്പ് അസിസ്റ്റന്റ് കളക്ടർ ഹൃതിക് രഞ്ജൻ മധുബനി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ബ്രഷും വർണങ്ങളും കൊണ്ട് ക്യാൻവാസിൽ മായാജാലം തീർക്കുകയാണ് അന്യസംസ്ഥാന വിദ്യാർത്ഥികൾ. ബിഹാറിന്റെ പരമ്പരാഗത നാടോടി ചിത്രകലാരൂപമായ 'മധുബനി"യുടെ അതിമനോഹരമായ ലോകം കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ് ജില്ലാ ഭരണകൂടത്തിന്റെ 'റോഷ്‌നി" പദ്ധതിയിലൂടെ. തനിമയാർന്ന വരകളും പ്രകൃതിദത്ത നിറങ്ങളും കൊണ്ട് ചിത്രരചനയുടെ പുതിയ അദ്ധ്യായം കുറിക്കുന്ന പത്തുദിവസത്തെ പ്രത്യേക പഠനക്യാമ്പ് ഇന്നലെ തുടങ്ങി.

ഇടപ്പള്ളി കുന്നുംപുറം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ക്യാമ്പിൽ അഞ്ച് സ്‌കൂളുകളിൽ നിന്നായി 31 കുട്ടി ചിത്രകാരന്മാരാണ് പങ്കെടുക്കുന്നത്. പഠനത്തോടൊപ്പം സർഗാത്മക കഴിവുകൾ വളർത്താനും ഭാവിയിൽ ഉപജീവനത്തിന് ഉതകുന്ന തൊഴിൽ നൈപുണ്യം കൈവരിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ചിത്രകലാ കളരിയിലൂടെ ലക്ഷ്യമിടുന്നത്.

ബിഹാറിൽ നിന്നെത്തിയ കലാകാരന്മാരായ ചന്ദ്രകാന്ത് കുമാർ ബാരി, ലളിത ദത്ത എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ബിഹാർ സ്വദേശി ദറക്ഷ പർവീണാണ് മാർഗനിർദ്ദേശം നൽകുന്നത്.

ചിത്രംവരച്ച് അസി.
കളക്ടറുടെ ഉദ്ഘാടനം

എറണാകുളം അസി. കളക്ടർ ഹൃതിക്ക് രഞ്ജൻ മധുബനി ചിത്രം വരച്ച് പരിശീലനം ഉദ്ഘാടനം ചെയ്തു . രോഷ്‌നി പദ്ധതി ജനറൽ കോ-ഓർഡിനേറ്റർ സി. കെ. പ്രകാശ്, അക്കാഡമിക് കോഓർഡിനേറ്റർ ഡോ. ജയശ്രീ കുലകുന്നത്ത്, സ്‌കൂൾ ഹെഡ്മിസ്ട്രസ് ബാലാംബിക, അദ്ധ്യാപകൻ മാഹിൻ, എൽദോ മാത്യു, എലിസബത്ത് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL