SignIn
Kerala Kaumudi Online
Thursday, 08 October 2026 4.25 AM IST

വിമാനത്താവളത്തിൽ ദവഇന്ത്യ സ്റ്റോർ

dava

നെടുമ്പാശേരി: കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകളും ആരോഗ്യ ഉത്പന്നങ്ങളും ലഭ്യമാക്കുന്ന ദവഇന്ത്യയുടെ സ്റ്റോർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സോട്ട ഹെൽത്ത്‌കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. സുജിത് പോൾ ഉദ്ഘാടനം ചെയ്തു. യാത്രക്കാരുടെയും പ്രാദേശിക സമൂഹത്തിന്റെയും ആരോഗ്യ, വെൽനസ് ആവശ്യങ്ങൾ നിറവേറ്റുകയാണ് പുതിയ സ്റ്റോർ ലക്ഷ്യമിടുന്നത്. ദവഇന്ത്യയുടെ 2,000ലേറെ ഉത്പന്നങ്ങൾ സ്റ്റോറിൽ ലഭിക്കും. ജനറിക് മരുന്നുകൾക്ക് പുറമെ ഡോക്ടറുടെ കുറിപ്പില്ലാതെ ലഭിക്കുന്ന ഒ.ടി.സി ഉത്പന്നങ്ങൾ, പ്രഥമശുശ്രൂഷാ സാധനങ്ങൾ, വ്യക്തിഗത വെൽനസ് ഉത്പന്നങ്ങൾ, ദൈനംദിന ആരോഗ്യപരിചരണത്തിന് ആവശ്യമായ ഉത്പന്നങ്ങൾ എന്നിവയും ലഭിക്കും. രാജ്യത്ത് 2,900ലേറെ ദവഇന്ത്യ ഔട്ട്‌ലെറ്റുകളുണ്ട്. കേരളത്തിൽ മാത്രം നൂറിനോട് അടുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL