
നെടുമ്പാശേരി: വിമാനയാത്ര കാത്തിരിക്കുന്ന കുട്ടികൾക്ക് ഇനി കൊച്ചി വിമാനത്താവളത്തിലും കളിച്ചും വായിച്ചും സമയം ചെലവഴിക്കാം. കൊച്ചി വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെർമിനലിലെ പുറപ്പെടൽ വിഭാഗത്തിലെ സെക്യൂരിറ്റി ഹോൾഡ് ഏരിയയിലാണ് കുട്ടികൾക്കായി പുതിയ പ്ലേ സോൺ തുറന്നത്. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. സിയാൽ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
900 ചതുരശ്ര അടി വിസ്തൃതിയിലുള്ള പ്ലേ സോണിൽ കുട്ടികൾക്കായി മിനി ഫുട്ബാൾ ഏരിയ, സ്ലൈഡുകൾ, ബോൾ പിറ്റ്, ഊഞ്ഞാലുകൾ, ബോർഡ് ഗെയിമുകൾ, ട്രാംപോളിൻ തുടങ്ങിയ സൗകര്യങ്ങളുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കാനായി പ്രത്യേക റീഡിംഗ് ഏരിയയും ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |