SignIn
Kerala Kaumudi Online
Saturday, 10 October 2026 1.29 AM IST

കുസാറ്റിൽ ഹിന്ദി ബിരുദദാനം

hindi

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഹിന്ദി വകുപ്പിൽ 2024-26 ബാച്ച് വിജയികളുടെ ബിരുദദാനം വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. ഹ്യുമാനിറ്റീസ് വിഭാഗം ഡീൻ ഡോ. പ്രമോദ് കോവ്പ്രത് ബിരുദാനന്തര ബിരുദ സമർപ്പണം നടത്തി. ന്യൂഡൽഹിയിലെ ഡോ. ബി.ആർ. അംബേദ്കർ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ഗോപാൽജി പ്രഥാൻ പങ്കെടുത്തു. രജിസ്ട്രാർ ഡോ. പി.സി. ഹരിഗോവിന്ദ്, കൺട്രോളർ ഒഫ് എക്സാമിനേഷൻസ് ഡോ. എൻ. മനോജ്, ഹിന്ദി വകുപ്പ് മേധാവി ഡോ. പി. പ്രണിത, സെമിനാർ കോ-ഓർഡിനേറ്റർ ഡോ. എ.എ. നിമ്മി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL