
ആലുവ: അസ്ഥികളുടെ ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി രാജഗിരി ആശുപത്രിയിൽ സംഘടിപ്പിച്ച ലോക ഓസ്റ്റിയോ പൊറോസിസ് ദിനാചരണം അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ. ജേക്കബ് വർഗീസ് അദ്ധ്യക്ഷനായി. ഡോ. പി.എസ്. സക്കറിയ, ഡോ. അരുൺ സി.എസ് മേനോൻ, ഡോ. ജെയിംസ് ആന്റണി എന്നിവർ ക്ലാസുകളെടുത്തു. ഡോ. സണ്ണി പി. ഓരത്തേൽ, ഡോ. ആഖിൽ നബുഹാൻ എ, ഡോ. ഡാന്റിസ് ഇമ്മാനുവൽ, ഡോ. അരവിന്ദ് പ്രസാദ്, പ്രിൻസി തോമസ് എന്നിവർ സംസാരിച്ചു. ഒക്ടോബർ 31 വരെ ക്യാമ്പ് നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ കൺസൾട്ടേഷൻ. ഫോൺ : 0484 2905000.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |