കൊച്ചി. സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയും ഫിസാറ്റും സംഘടിപ്പിക്കുന്ന ദേശീയ ബാങ്കിംഗ് സെമിനാർ നവംബർ 2ന് മൂന്നുമണിക്ക് ഫിസാറ്റ് ബിസിനസ് സ്കൂളിൽ നടക്കും. സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ മുകേഷ് മുരളീധർ പൈ പ്രഭാഷണം നടത്തും. ഫെഡറൽ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ്. മണിയൻ, എബ്രഹാം തരിയൻ തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിക്കും. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത്, എസ്.എഫ്.ബി.സി.കെ പ്രസിഡന്റ് സി. ദാമോദരൻ, ജനറൽ സെക്രട്ടറി എ.സി. ജയഗോപാൽ, എക്സിക്യുട്ടീവ് പ്രസിഡന്റ് തോമസ് ജോസഫ്, ട്രഷറർ പി. വിജയൻ നായർ, കെ.യു. ബാലകൃഷ്ണൻ, എസ്. സത്യമൂർത്തി എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |