SignIn
Kerala Kaumudi Online
Saturday, 31 October 2026 5.56 AM IST

ടി.എം. ജേക്കബ് അനുസ്മരണം ഇന്ന് 

jacob
ടി.എം. ജേക്കബ്

കൊച്ചി: കേരളാ കോൺഗ്രസ്‌ (ജേക്കബ്) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ടി.എം. ജേക്കബ് അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 3ന് എറണാകുളം ബി.ടി.എച്ചിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കേരളാ കോൺഗ്രസ്‌ (ജേക്കബ്) പാർട്ടി ലീഡറും ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രിയുമായ അനൂപ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തും. ഹൈബി ഈഡൻ എം.പി, മുഹമ്മദ്‌ ഷിയാസ് എം.എൽ.എ, ടി.ജെ. വിനോദ് എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL