SignIn
Kerala Kaumudi Online
Saturday, 31 October 2026 5.55 AM IST

വിദ്യാഭ്യാസ പുരസ്കാരം: അപേക്ഷ ക്ഷണിച്ചു

education

പാമ്പാക്കുട: പാമ്പാക്കുട സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും മറ്റ് ഉയർന്ന പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവർക്കും കലാ-കായിക രംഗത്ത് മികവ് തെളിയിച്ചവർക്കുമാണ് ബാങ്ക് പുരസ്കാരം നൽകുന്നത്. അപേക്ഷകർ പാമ്പാക്കുട പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. ​അർഹതയുള്ളവർ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും റേഷൻ കാർഡിന്റെ കോപ്പിയും സമർപ്പിക്കണം. ബാങ്ക് ഹെഡ് ഓഫീസിലോ ഓണക്കൂർ ബ്രാഞ്ചിലോ ബാങ്കിന്റെ മെയിലിലോ നവംബർ 21നകം അപേക്ഷ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL