SignIn
Kerala Kaumudi Online
Saturday, 31 October 2026 5.55 AM IST

ലഹരിവിരുദ്ധ മുന്നേറ്റം  ശക്തമാക്കണം

lahari
ലഹരിവിരുദ്ധ മുന്നേറ്റം

കൊച്ചി: തൂഫാൻ പോലുള്ള ലഹരി വിരുദ്ധ മുന്നേറ്റങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് കേരള മദ്യ-ലഹരി വിരുദ്ധ ഏകോപന സമിതി നേതൃയോഗം ആവശ്യപ്പെട്ടു. മദ്യനിരോധനത്തിന്റെ ആദ്യഘട്ടമായി മദ്യപർക്ക് ലിക്വർ പെർമിറ്റ് നൽകണമെന്നും പറഞ്ഞു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളിപോൾ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷൈബി പാപ്പച്ചൻ അദ്ധ്യക്ഷനായി. ഡോ. കെ. രാധാകൃഷ്ണൻ, ജെയിംസ് കോറമ്പേൽ, കെ.കെ. വാമലോചനൻ, കെ.വി. ജോണി, എം.എൽ. ജോസഫ്, വിജയൻ പി. മുണ്ടിയാത്ത്, കെ.കെ. സൈനബ, മർക്കോസ് എബ്രാഹാം, പി.പി. സുശീല, ജേക്കബ് ഫിലിപ്പ്, തോമസ് മറ്റപ്പിള്ളി,ബെന്നി പൈനാടത്ത്, സിബി ആന്റണി, ടി.വൈ. ഷിബു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL