
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ 'പുനരുപയോഗ ഊർജ സാദ്ധ്യതകളും അവയിലെ നൂതന സാങ്കേതിക സംവിധാനങ്ങളും" എന്ന വിഷയത്തിൽ നടക്കുന്ന മൂന്നാമത് രാജ്യാന്തര സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനം രാവിലെ 9.30ന് കൊച്ചിൻ ഷിപ്പ് യാർഡ് ജനറൽ മാനേജർ സന്തോഷ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഫിസാറ്റ് ചെയർമാൻ പി.ആർ ഷിമിത്ത് അദ്ധ്യക്ഷനാകും. ഡോ. കെ. ബിജു, നോബിൻ മാത്യു, പ്രൊഫ. ഡോ. നാഗ ബ്രഹ്മേന്ദ്ര യാദവ് ഗോർല, പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |