SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.42 AM IST

ഫാക്ട് വീണ്ടും പടുകുഴിയിലേക്ക്

fact

കളമശേരി: സംസ്ഥാനത്തെ ഏറ്റവും വലി​യ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളി​ലൊന്നായ ഫാക്ട് വീണ്ടും നഷ്ടത്തി​ലേക്ക് കൂപ്പുകുത്തി​. ഏതാനും വർഷങ്ങളായി​ തി​രി​ച്ചുവരവി​ന്റെ പാതയി​ലായി​രുന്ന കമ്പനി​യ്ക്ക് ഇപ്പോൾ പാരയായത് പശ്ചി​മേഷ്യൻ യുദ്ധസാഹചര്യമാണ്.

2025-26 സാമ്പത്തിക വർഷത്തിൽ 39.6 കോടിയായിരുന്നു നഷ്ടമെങ്കിൽ, 2026-27 ആദ്യ ത്രൈമാസ കണക്ക് പ്രകാരം അത് 62 കോടിയായി​. ഉത്പാദനവും വിപണനവും കുറഞ്ഞതി​നാൽ ഈ വർഷം നഷ്ടത്തിന്റെ കണക്ക് കൂടും. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത വസ്തുക്കളായ സൾഫർ, ഫോസ്‌ഫോറിക് ആസിഡ് എന്നിവയുടെ ലഭ്യത കുറഞ്ഞതും വിലക്കയറ്റവും ഇറക്കുമതി തടസങ്ങളുമാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.

ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ തീരുമാനം വൈകുന്നതിനാൽ തൊഴിലാളി സംഘടനകളും അസംതൃപ്തരാണ്. ഒരു യൂണിയൻ പണിമുടക്ക് നോട്ടീസും നൽകിയിട്ടുണ്ട്.

ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഫാക്ടിൽ പ്ലാന്റ് ഷട്ട്ഡൗൺ നടത്തുന്നത്. അത് ഫെബ്രുവരി. മാർച്ച് മാസത്തിലായാൽ ഗുണകരമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മാർച്ച് മുതൽ ഒക്ടോബർ വരെ വളത്തിന് ഡിമാൻഡുള്ള സമയത്ത് ഉത്പാദനത്തിലും വിപണനത്തിലും ശ്രദ്ധ പുലർത്താനാകും.

പ്രധാന വിളകൾക്ക് അടിവളമായി വ്യാപകമായി ഉപയോഗിക്കുന്ന ഫാക്ട് ഉത്പന്നങ്ങൾ യഥാസമയം കർഷകർക്ക് കിട്ടുന്നില്ലെന്ന പരാതിയുണ്ട്. ചില സൊസൈറ്റികൾ വിവരം സിഎം.ഡിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അദ്ദേഹം ഇടപെടുകയും ചെയ്തു.

ഫാക്ടംഫോസ് 50 കി.ഗ്രാം ചാക്കിന് 2200 രൂപയാണ്. വില കൂടുതലായതിനാൽ വില്പനയെ ബാധിച്ചിട്ടുണ്ട്. 6000 ടൺ ഫാക്ടംഫോസും സിങ്കേറ്റഡ് ഫോസ്‌ഫേറ്റും സ്റ്റോക്കുണ്ടെങ്കിലും പൊതു വിപണിയിലും കമ്പനി ഡിപ്പോകളിലും വളം കിട്ടാനില്ല. അമോണിയം സൾഫേറ്റ്, ഡി.എ.പി തുടങ്ങിയവ ഇറക്കുമതി ചെയ്താണ് വില്പന.

കൊച്ചിൻ ഡിവിഷനിലെ 1650 ടൺ ഫാക്ടം ഫോസ് പ്ലാന്റിന്റെ കമ്മിഷനിംഗ് എങ്ങുമെത്താതെ നീണ്ടു പോകുകയാണ്. കഴിഞ്ഞ വർഷം ഓൺലൈനിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അന്നത്തെ സി.എം.ഡി എസ്.സി. മഡ്ഗരി പറഞ്ഞത് മാർച്ചിൽ കമ്മിഷൻ ചെയ്യുമെന്നായിരുന്നു. പുതിയ സി.എം.ഡി എസ്. ശക്തിമണി ചാർജെടുത്ത ശേഷം ജൂൺ മാസം കമ്മിഷനിംഗ് ലക്ഷ്യം വച്ചിരുന്നെങ്കിലും ഈ വർഷവും സാദ്ധ്യതയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL