
കൊച്ചി: ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച 'കൊച്ചി ഡയലോഗ് 2026"ന്റെ രണ്ടാം പതിപ്പ് ഈമാസം 18 മുതൽ 20 വരെ കൊച്ചി താജ് വിവാന്തയിൽ നടക്കും. കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പങ്കെടുക്കും. സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സി.പി.പി.ആർ) കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പോളിസി പ്ലാനിംഗ് ആൻഡ് റിസർച്ച് (പി.പി ആൻഡ് ആർ) വിഭാഗവും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇന്ത്യയും ജി.സി.സി അംഗരാജ്യങ്ങളായ ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവയും തമ്മിലുള്ള സഹകരണത്തിന് പുതിയ സാദ്ധ്യതകൾ തേടുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |