കൊച്ചി: കൊച്ചിൻ പോർട്ട് അതോറിട്ടി സംഘടിപ്പിച്ച വിജിലൻസ് ബോധവത്കരണ വാരാചരണം സമാപിച്ചു. അതോറിട്ടി ചെയർപേഴ്സൺ ഡോ. എം. അംഗമുത്തു സന്ദേശം നൽകി. ചീഫ് വിജിലൻസ് ഓഫീസർ ടി. പ്രഭു, ഡെപ്യൂട്ടി ചെയർപേഴ്സൺ സതീഷ് ഹൊന്നക്കട്ടെ എന്നിവർ സംസാരിച്ചു. അതോറിട്ടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സൈബർ സുരക്ഷാ ബോധവത്കരണ പരിശീലന പരിപാടിക്ക് സെന്റർ ഒഫ് എക്സലൻസ് ഓൺ മൈക്രോസർവീസസിലെ സയന്റിസ്റ്റ് എസ്. ശ്രീലത നേതൃത്വം നൽകി. പ്രിവന്റീവ് വിജിലൻസ് സംബന്ധിച്ച പരിശീലന പരിപാടിയും ഇതോടൊപ്പം സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |