
കൊച്ചി: ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) 18-ാം ജില്ലാസമ്മേളനം 7,8 തീയതികളിൽ എറണാകുളത്ത് നടക്കുമെന്ന് സെക്രട്ടറി ധനീഷ് നീറിക്കോട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 634 പ്രതിനിധികൾ പങ്കെടുക്കും. 8ന് രാവിലെ 10ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദർശൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സതീശ് ആർ. പൈ അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ത്രൈവാർഷിക റിപ്പോർട്ടും ഖജാൻജി കെ.എസ്. ശ്യാംജിത്ത് കണക്കും അവതരിപ്പിക്കുന്നു. തുടർന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കും. സതീശ് ആർ. പൈ, കെ.എസ്. ശ്യാംജിത്ത്, എം.പി. പ്രദീപ് കുമാർ, പി.വി. റെജി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |