
കൊച്ചി: റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി റോട്ടറി കൊച്ചിൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ 15ന് റൺ ആൻഡ് റൈഡ് മാരത്തൺ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10കിലോമീറ്റർ റൺ, 5 കിലോമീറ്റർ വോക്കത്തൺ, 5 കിലോമീറ്റർ ഫാമിലി റൺ വോക്ക്, 50 കിലോമീറ്റർ സൈക്കിളിംഗ് വിഭാഗങ്ങളിലാണ് പരിപാടി. 21.1 കി.മീ, 10.കി.മീ, 5കി.മി വോക്കത്തൺ, സൈക്കിളിംഗ് വിജയികൾക്ക് കാഷ് അവാർഡും ഫാമിലി വോക്കത്തൺ വിജയികൾക്ക് മെഡലും ട്രോഫിയും സമ്മാനം നൽകും. നാളെ വരെ രജിസ്റ്രർചെയ്യാം. റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ പ്രസിഡന്റ് ലിജി എബ്രഹാം, എ.ടി. രാജീവ്, എബി ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |