SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.42 AM IST

പുസ്തകോത്സവത്തിൽ ഭരണഘടനാ ചർച്ച

books
കൊച്ചി പുസ്തകോത്സവത്തിന്റെ ഭാഗമായി ഭരണഘടനാ ചർച്ച ദേശീയ ലാ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ദിനേഷ് മഹേശ്വരി ഉദ്ഘാടനം ചെയ്യുന്നു. ഡോ. ബിന്ദു നമ്പ്യാർ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജോസഫ് സാദിഖ് എന്നിവർ സമീപം

കൊച്ചി: എറണാകുളത്തപ്പൻ മൈതാനിയിലെ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച ഭരണഘടനയെക്കുറിച്ചുള്ള ചർച്ച ദേശീയ ലാ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ദിനേഷ് മഹേശ്വരി ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഡോ. ബിന്ദു നമ്പ്യാർ, ജോസഫ് സാദിഖ് എന്നിവർ പ്രസംഗിച്ചു. മതഭീകരവാദവും പരിഹാരമാർഗങ്ങളും എന്ന ചർച്ചയിൽ സുനിൽ തീരഭൂമി മോഡറേറ്ററായി. ഷാജിത അസീസ്, ഷാരോൺ സാപിയൻ, ഫസൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. മതനിരാസവും മൂല്യച്യുതിയും എന്ന വിഷയത്തിൽ അഹമ്മദീയ മുസ്ലീം ജമായത്ത് ചർച്ച സംഘടിപ്പിച്ചു. ഇന്ന് വൈകിട്ട് 5ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കൊച്ചി ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BOOK FEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL