
കൊച്ചി: ടിക്കറ്റ് വരുമാനത്തിനൊപ്പം ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ കൊടുക്കാൻ കൊച്ചി മെട്രോ. വൈറ്റില മെട്രോ സ്‌റ്റേഷനും പരസ്യദാതാവിന്റെ കൂടി പേരുനൽകുന്ന ചർച്ച അവസാനഘട്ടത്തിലാണ്. ഇതോടെ കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിൽ നിന്നും സെമി നെയിമിംഗിലൂടെ വരുമാനം ലഭിക്കും. ഫീഡർ ബസുകളിൽ പരസ്യം നൽകി ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതും പരിഗണനയിലുണ്ട്.
മാനേജിംഗ് ഡയറക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
പ്രോജക്ട്‌സ്, ഓപറേഷൻസ്, ഫിനാൻസ്, എച്ച്.ആർ, ഐ.ടി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ സമയബന്ധിതമായി നികത്താനും റിക്രൂട്ട്‌മെന്റ് നടപടികൾ നവംബർ, ഡിസംബർ മാസങ്ങളിലായി പൂർത്തിയാക്കാനും മാനേജിംഗ് ഡയറക്ടർ നിർദേശിച്ചു. ഡയറക്ടർമാരായ ഡോ. എം.പി. രാം നവാസ്(പ്രോജക്ടസ്), സഞ്ജയ് കുമാർ(സിസ്റ്റംസ്), രവീന്ദ്ര കുമാർ പഠക്(ഫിനാൻസ്) തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |