
കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ അത്യാഹിത, പ്രസവരക്ഷാ വിഭാഗങ്ങൾക്ക് ഫീറ്റൽ കാർഡിയോടോക്കോഗ്രാഫി മെഷീനും വീഡിയോ ലാറിംഗോസ്കോപ്പും റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ സമ്മാനിച്ചു. ഉപകരണങ്ങൾ ഹെഡ്ജ് ക്യാപ്പിറ്റലിന്റെ സഹകരണത്തോടെയാണ് നൽകിയതെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് ഗായത്രി കൃഷ്ണൻ പറഞ്ഞു. കമ്മ്യൂണിറ്റി സർവീസ് ചെയർപേഴ്സൺ തോമസ് കെ. ജേക്കബ്, ഹെഡ്ജ് ക്യാപ്പിറ്റൽ സി.എഫ്.ഒ സൂരജ് രാമചന്ദ്രൻ, അജയ് തറയിൽ, ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത്, ഇന്ദിരാ ഭായ് പ്രസാദ്, എൻ.എ അബ്രാഹം, ഡോക്ടർമാരായ നിത്യ ചെറുകാവിൽ, സുബൈദ സെയ്ദ്, ആൻ മേരി ജോർജ്, ഷെദിൻ ഭരത്, സബാഹ ഷബ്നം, ഡോണ ജോസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |