
കൊച്ചി: ദേശീയപാത ബൈപ്പാസിൽ പാലാരിവട്ടം മെഡിക്കൽ സെന്റർ ജംഗ്ഷനിൽ ആയിരക്കണക്കിനുപേർ ഉപയോഗിച്ചിരുന്ന കാൽനടമേൽപ്പാലം സഞ്ചാരയോഗ്യമാക്കാത്തതിൽ ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വാഹനം ഇടിച്ച് മേൽപ്പാലം തകർന്നതോടെ സ്ത്രീകൾ ഉൾപ്പെടെ അപകടകരമായ രീതിയിലാണ് റോഡ് മുറിച്ചുകടക്കുന്നത്. സംസ്ഥാന സമിതി അംഗം കെ.എസ്. വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജെ. അശോകൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എം.പി. ജിനീഷ്, സംഘടനാ ജനറൽ സെക്രട്ടറി സി. സതീശൻ, എം.എസ്. ദിലീപ് കുമാർ, അഡ്വ. കിഷോർകുമാർ, ദീപാ വിജയൻ, ധന്യ ഷാജി, സുരേഷ് ബാബു വെണ്ണല തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |