SignIn
Kerala Kaumudi Online
Thursday, 05 November 2026 6.32 AM IST

ഓട്ടക്കാലണയായി പി.എഫ് പെൻഷൻകാർ

epf

കൊച്ചി: കേരളത്തിലെ പ്രൊവിഡന്റ് ഫണ്ട് പെൻഷൻ മുടങ്ങിയിട്ട് മാസം രണ്ടാകുന്നു. തുച്ഛമായ പെൻഷൻ തുക ഉപയോഗി​ച്ച് മരുന്നുകൾ വാങ്ങി​യി​രുന്നവരുൾപ്പടെ ഇതോടെ വലയുകയാണ്. സംസ്ഥാനത്തുള്ള 4.5 ലക്ഷം പി.എഫ് പെൻഷൻകാരിൽ ബഹുഭൂരിപക്ഷത്തിനും പെൻഷൻ കിട്ടുന്നില്ല. 1000 രൂപ മുതൽ പെൻഷൻ വാങ്ങുന്നവരാണ് ഇവർ.

റീജണൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസുകൾ വഴി നടത്തി​യി​രുന്ന പെൻഷൻ വി​തരണം രാജ്യമെമ്പാടും ഒറ്റ യൂണി​റ്റാക്കി​ കേന്ദ്രീകരി​ച്ച് വി​തരണം ചെയ്യാനുള്ള നടപടി​കളാണ് പെൻഷൻകാർക്ക് പാരയായത്. സെർവർ, സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ കൃത്യമായി​ പരി​ഹരി​ക്കാനും കഴി​യുന്നി​ല്ല. മി​നി​മം പെൻഷൻ വാങ്ങുന്ന തീർത്തും ഗതി​കെട്ടവരുടെ കാര്യമാണ് ഇതുമൂലം ദുരി​തത്തി​ലായത്. പരാതി​കളുമായി​ നി​രവധി​ പേർ കലൂരി​ലെ മേഖലാ പി​.എഫ് ഓഫീസി​ൽ നി​ത്യവും എത്തുന്നുണ്ട്.

പ്രശ്നപരി​ഹാരത്തി​ന് പ്രൊവിഡന്റ് ഫണ്ട് പെൻഷണേഴ്‌സ്‌ അസോസിയേഷൻ ഭാരവാഹി​കൾ പലവട്ടം റീജി​യണൽ പ്രൊവി​ഡന്റ് ഫണ്ട് ഓഫീസി​ൽ എത്തി​ ചർച്ചകൾ നടത്തി​യെങ്കി​ലും നടപടിയായില്ല. കേന്ദ്രീകൃത പെൻഷൻ വി​തരണം ആരംഭി​ക്കുന്നതി​നാൽ തങ്ങൾക്കൊന്നും ചെയ്യാനി​ല്ലെന്നാണ് പി​.എഫ് അധി​കൃതരുടെ വി​ശദീകരണം. മെഡി​ക്കൽ ആവശ്യത്തി​നുൾപ്പടെയുള്ള പി​.എഫ് വായ്പകളുടെ വി​തരണവും സെർവർ പ്രശ്നം മൂലം അവതാളത്തി​ലാണ്.

പി​.എഫ് പെൻഷൻകാർ

• ഇന്ത്യയി​ൽ : 82 ലക്ഷം

• കേരളത്തി​ൽ : 4.75 ലക്ഷം

മൂന്നു വി​ഭാഗം

മിനിമം പെൻഷൻ വാങ്ങുന്നവർ

ഉയർന്ന ശമ്പള അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കുന്നവർ

58 വയസിനുശേഷം സർവീസിൽ തുടരുന്നവർ

പ്രതി​ഷേധവുമായി​ അസോസി​യേഷൻ

പി​.എഫ് പെൻഷൻകാരുടെ സംഘടനയായ പ്രൊവിഡന്റ് ഫണ്ട് പെൻഷണേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തി​ൽ പ്രശ്നം പരി​ഹരി​ക്കണമെന്ന് ആവശ്യപ്പെട്ട് സമരപരി​പാടി​കളും ആവി​ഷ്കരി​ക്കുന്നുണ്ട്. ഈ മാസം 28, 29 തീയതി​കളി​ൽ കാസർകോട് ചേരുന്ന സംസ്ഥാന സമ്മേളനത്തി​ലും ഇക്കാര്യം പ്രധാന ചർച്ചയാണ്. ഡി​സംബർ 15, 16 തീയതി​കളി​ൽ ഡൽഹി​ പി​.എഫ് കമ്മി​ഷണർ ഓഫീസിലേക്കും മാർച്ച് നടത്തുന്നുണ്ട്.

നക്കാപ്പിച്ച പെൻഷൻ വാങ്ങുന്ന പി.എഫ് പെൻഷൻകാരെ ആർക്കും വേണ്ട. രാഷ്ട്രീയപാർട്ടി നേതാക്കൾ പോലും ഞങ്ങളുടെ പ്രശ്നത്തിൽ ഫലപ്രദമായി ഇടപെടുന്നില്ല. മരുന്നുവാങ്ങാൻ പോലും കഴിയാത്തവർ കൂട്ടത്തിലുണ്ട്. ദേശീയതലത്തിൽ ഇടപെടാൻ ഒരു നേതാവും ആത്മാർത്ഥത കാണിച്ചിട്ടില്ല

ടി.കെ.രമേശൻ,

സംസ്ഥാന സെക്രട്ടറി,

പി.എഫ് പെൻഷണേഴ്‌സ്‌

അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL