
കൊച്ചി: നാളെ എറണാകുളത്ത് ആരംഭിക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയിൽ പ്രമുഖരുടെ നീണ്ട നിര. മൂന്നുദിവസത്തെ സമ്മേളനത്തിൽ മുഖ്യമന്ത്രിയും നിരവധി മന്ത്രിമാരും വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കും.
ആറാം തിയതി 3ന് ടൗൺഹാളിൽ തുടക്കം കുറിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എ, കോൺഗ്രസ് നേതാവ് ജിന്റോ ജോൺ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണുമോഹൻ എം.എൽ.എ, ഡോ. ടി.എസ്. ശ്യാംകുമാർ, കവി രമേശ് കാവിൽ, ലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീർ, അഡ്വ. ഷിബു മീരാൻ, പി.എം. സാദിഖലി, ജെ.എൻ.യു സ്റ്റുഡന്റ് യൂണിയൻ സെക്രട്ടറി ഡാനിഷ് അലി തുടങ്ങിയവർ സംസാരിക്കും.
7ന് 10 മണിക്ക് പ്രതിനിധി സമ്മേളനത്തിൽ ഡോ. എം.കെ. മുനീർ, ശ്വേത ഭട്ട്, ലീഗ് നേതാക്കളായ പി.എം.എ. സലാം, ടി.എ. അഹമ്മദ് കബീർ എന്നിവർ സംസാരിക്കും. തുടർന്ന് പ്രഭാഷണങ്ങളിൽ ഡോ. ടി.എസ്. ശ്യാംകുമാർ, എം.എൽ.എമാരായ അഡ്വ. വി.കെ. ഫൈസൽ ബാബു, ടി.പി. അഷ്‌റഫലി, പി.കെ. നവാസ്, രമേഷ് പിഷാരടി, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, ലോക്‌സഭ മുൻ സെക്രട്ടറി പി.ഡി.ടി. ആചാരി, മന്ത്രിമാരായ കെ.എം. ഷാജി, അഡ്വ. എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ, ഒ.ജെ. ജനീഷ്, ആസിഫ് മുജ്തബ, അഡ്വ. ഹാരിസ് ബീരാൻ, സി.കെ. സുബൈർ തുടങ്ങിയവർ പങ്കെടുക്കും.
8ന് റാലിക്ക് ശേഷം വൈകിട്ട് അഞ്ചന് മറൈൻ ഡ്രൈവിലെ പൊതുസമ്മേളനം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയാകും. കർണാടക ആഭ്യന്തര മന്ത്രി പ്രിയാങ്ക് എം. ഖാർഗെ മുഖ്യപ്രഭാഷണം നടത്തും.
മറൈൻ ഡ്രൈവ് ജന്തർ മന്ദറാക്കും.....
തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും രാജ്യതലസ്ഥാനത്ത് നടക്കുന്ന ജന്തർ മന്ദർ സമരത്തിനുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് യൂത്ത്ലീഗ് പൊതുസമ്മേളനം. രാജ്യത്തെ ഏറ്റവും വലിയ ജന്തർ മന്ദർ സ്‌ക്വയറാക്കി മാറ്റുമെന്ന് നേതാക്കൾ പറഞ്ഞു.
ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി,, യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എം.എൽ.എ, ട്രഷറർ
പി. ഇസ്മായിൽ, ഫാത്തിമ തെഹ്‌ലിയ എം.എൽ.എ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |