കൊച്ചി: സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ നിന്ന് 30 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് സ്വദേശികളെ സെൻട്രൽ പൊലീസ് പിടികൂടി. അലനല്ലൂർ പുതിയമാളിയേക്കൽ വീട്ടിൽ സൈദ് മുസമ്മിൽ ഹുസൈൻ (26), ഷൊർണൂർ നെടങ്ങോട്ടൂർ പ്ലാശേരിതൊടി വീട്ടിൽ മുഹമ്മദ് റഫീഖ് (26) എന്നിവരാണ് പിടിയിലായത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള പൈപ്പുകളും മറ്റും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. സൈദ് മുസമ്മിൽ ഹുസൈനെതിരെ മണ്ണാർക്കാട്, മഞ്ചേരി, ഷൊർണൂർ, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലും മുഹമ്മദ് റഫീഖിനെതിരെ ചെറുതുരുത്തി സ്റ്റേഷനിലും മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനിയുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |