SignIn
Kerala Kaumudi Online
Thursday, 05 November 2026 6.33 AM IST

മാർത്താണ്ഡവർമ്മ പാലം ഇന്ന് തുറക്കും

palam
നവീകരിച്ച മാർത്താണ്ഡവർമ്മ പാലം

ആലുവ: എട്ട് ദിവസമായി അടച്ചിട്ടിരുന്ന ദേശീയപാതയിലെ ആലുവ പഴയ മാർത്താണ്ഡവർമ്മ പാലം ഇന്ന് ഗതാഗതത്തിനായി തുറന്നുനൽകും. ഇന്ന് പുലർച്ചെ ആറ് മുതൽ ബലപ്പെടുത്തൽ പൂർത്തിയായ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുമെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.

മൂന്ന് കിലോമീറ്റർ മാറി ദേശം പാലത്തിന്റെയും അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്. നാളെ പുലർച്ചെ മുതൽ ഇവിടത്തെയും ഗതാഗത നിയന്ത്രണം പിൻവലിക്കും.

കഴിഞ്ഞ 28 മുതലാണ് ഇരുപാലങ്ങളിലും അറ്റകുറ്റപ്പണിക്കായി നിയന്ത്രണം ഏർപ്പെടുത്തിയത്. പഴയ മാർത്താണ്ഡവർമ്മ പാലം പൂർണമായും അടച്ചിട്ടും ദേശം പാലത്തിൽ ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തിയുമാണ്പണി പൂർത്തിയാക്കിയത്. മാർത്താണ്ഡവർമ്മ പാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകൾ ഉറപ്പിക്കുകയും പാലത്തിന്റെ ഇടയിലുള്ള വിടവുകളിലെ പഴയ കോൺക്രീറ്റും കമ്പികളും പൊളിച്ചുനീക്കി പുതിയ കമ്പികളിട്ട് കോൺക്രീറ്റ് ചെയ്യുകയുമായിരുന്നു.

31ന് രാത്രി അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം കോൺക്രീറ്റ് ഉറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. പാലം അടച്ചതിനെ തുടർന്ന് ആദ്യ ദിവസങ്ങളിൽ ആലുവ നഗരം കാലിയായ അവസ്ഥയായിരുന്നു. പലരും പൊതുഗതാഗതത്തെ ആശ്രയിച്ചു. വഴിയോരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ പലരും ബസുകളെയാണ് ആശ്രയിച്ചത്. നഗരത്തിൽ പതിവ് തിരക്കുകൾ പോലും ഉണ്ടായില്ല. കച്ചവടവും ഭാഗികമായി മാത്രമാണ് നടന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.

യാത്രക്കാർക്ക് നന്ദി

പറഞ്ഞ് എം.എൽ.എ

അറ്റകുറ്റപ്പണിക്കായി എട്ട് ദിവസം ആലുവ മാർത്താണ്ഡവർമ്മ പാലം അടച്ചിട്ടതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ ക്ഷമാപൂർവം സഹിച്ച യാത്രക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നതായി അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ക്രമീകരണം ഏർപ്പെടുത്തിയ ജില്ലാ പൊലീസിനെയും അഭിനന്ദിച്ചു. നിശ്ചയിച്ചതിലും രണ്ട് ദിവസം നേരത്തെ തുറക്കാൻ പരിശ്രമിച്ച എൻ.എച്ച് അധികൃതർക്കും കരാർ കമ്പനിക്കും നന്ദി അറിയിക്കുന്നതായും എം.എൽ.എ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL